പുരാതന വസ്തുകളെപ്പോലെ ,
എൻറെ ഓരോ ചെറിയ ഓർമ്മകൾ,
ഓരോന്നായി സന്ധ്യാകാല നക്ഷത്രങ്ങളെപ്പോലെ തെളിയുന്നു.
ഒരു പൂക്കൂട,
അവളുടെ സ്പന്ദിക്കും കൈകൾ,
ഈറൻ വിരലുകൾ,
മൃദുസ്പർശനമൊരോർമ്മ.
പൂക്കൂടയിൽ നിന്ന് താഴെ വീണ ഒറ്റപ്പൂവ്,
ഇന്നെൻ പുസ്തകത്തിൻ പെയ്ജുകൾക്കിടയിൽ,
മണം ഒരോർമ്മ, നിറം വെറും ഓർമ്മ.
പിരിഞ്ഞകാലം ഇടനെഞ്ജിൽ ക്ഷമയില്ലായ്മയൊരോർമ്മ,
മധുരനൊംബരത്തിൻ അസ്തിത്വമൊരോർമ്മ,
ശംഖിൻ ഉൾപ്പാട്ട്, ഒട്ടിപ്പിടിച്ച മണൽ,
ആദ്യ ചുംബനം, എല്ലാം ഓർമ്മകൾ മാത്രം,
പുലർച്ച സൂര്യനെപ്പോലെ ഉദിക്കും ഓർമ്മകളേ!
എൻറെ വഴികാട്ടി!
വാടിയ റോസാപ്പൂവിൻ മുള്ള്, ഒരു തുള്ളി രക്തം,
എൻറെ പ്രയാണത്തിൻ എഴുത്തുതൂവൽ മഷി!
=>
Memories
Like ancient forgotten artifacts,
Every single memory of mine,
Appears like stars in the evening sky,
A bouquet,
Her quivery hands, Perspiring fingers,
Her tender touch, Now a memory,
A solitary flower from the bouquet,
Now between the pages of my book,
The fragrance a memory, The hue a mere memory,
My impatient heart, The pangs of separation,
A memory, the existence of the sweetest pain,
The sound of captured waves in a shell, My sandy feet,
My first kiss, All mere memories,
Memories like the morning rays of the Sun!
My incredulous guide!
A thorn from the dead rose, A drop of blood,
The quill and ink on my parchment life!
No comments:
Post a Comment